ആലുവ: മുസ്ലീം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാനവികതയുടെ കാവലാളാവുകയാണ് എം.എസ്.എസ്. ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ.പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. ഇമ്പിച്ചിക്കോയ, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ.ഇ. മുഹമ്മദ് ഷെരീഫ്, പി.ഒ. ഹാഷിം, പി. മമ്മദ് കോയ, ടി.എസ്. നിസാമുദ്ദീൻ, ഡോ.കെ.കെ. മുഹമ്മദ്, ഡോ.കെ.കെ. അബൂബക്കർ, എ.പി. അയൂബ്ഖാൻ, പി.വി. അഹമദ് കുട്ടി, ടി.കെ. അബ്ദുൽ കരീം, പി.ടി. മൊയ്തീൻകുട്ടി, പൊയിലൂർ അബൂബക്കർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.