തൃക്കാക്കര: വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ എറണാകുളം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ സേ നോ ടു ഡ്രഗ്സ് എസ് ടു ഫിറ്റ്നസ് എന്ന പേരിൽ മയക്കുമരുന്നിനും ലഹരിപദാർത്ഥങ്ങൾക്കുമെതിരെ നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിക്കുന്നു, ഇന്ന് രാവിലെ 6 മണിക്ക് മറൈൻഡ്രൈവ് വാക്ക് വേ ചാത്യാത്ത് സ്ക്വയറിൽ കൊച്ചി സിറ്റി എ.സി.പി ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്യും.നാളെ എറണാകുളം ടൗൺ ഹാളിൽ ഫാഷൻ ആൻഡ് ദ ബീസ്റ്റ് 2022 ജില്ലാ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് വിപുലമായ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുന്നോടിയാണ് ഈ പരിപാടി .