പെരുമ്പാവൂർ: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സീതാരാമന്റെ സ്മരണയ്ക്ക് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി അവാർഡിനുള്ള അപേക്ഷക്ഷണിച്ചു. എറണാകുളം ജില്ലയിൽ മികച്ച പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയത്തിന് 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് പ്രൊഫ. സീതാരാമന്റെ ചരമവാർഷികദിനമായ ഡിസംബർ 9ന് നൽകും. അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ 20ന് മുമ്പായി ലഭിക്കണമെന്ന് മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി അറിയിച്ചു. ഫോൺ: 9400261082.