exp
എറണാകുളം മേഖല വൊക്കേഷണൽ എക്‌സ്‌പോയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് തർബിയത്ത് സ്‌കൂൾ മാനേജർ ടി.എസ്. അമീർ ട്രോഫി നൽകുന്നു.

പെരുമ്പാവൂർ: മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വി.എച്ച്.എസ്. സ്‌കൂളിൽ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായ എറണാകുളം മേഖലാ വൊക്കേഷണൽ എക്‌സ്‌പോയിൽ എയ്ഡഡ് വിഭാഗത്തിൽ മാറംപള്ളി നുസ്രത്തുൽ ഇസ്ളാം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാംവർഷ എഫ്.ടി.സി.പി വിദ്യാർത്ഥികളായ പി.എ. മുഹമ്മദ് നിഹാൽ, മാഹിൻ ഷാ എന്നിവരെ തർബിയത്ത് സ്‌കൂൾ മാനേജർ ടി.എസ്. അമീർ ട്രോഫി നൽകി ആദരിച്ചു.