തൃക്കാക്കര: എറണാകുളം- അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ കാ൪ഡിനൽ ഹയർസെക്കൻഡറി സ്കൂളിൽ ടിങ്കർ ഫെസ്റ്റ് -2022 സംഘടിപ്പിച്ചു. നാലു ജില്ലകളിൽ നിന്നുള്ള സ്കൂളുകൾ മാറ്റുരച്ച മേള നൂതന ശാസ്ത്ര-സാങ്കേതിക ആശയങ്ങളുടെ മത്സരവേദിയായി മാറി. സമാപന സമ്മേളനം ഇന്നൊവേഷൻ ആൻഡ് റിസർച്ച് സൊസൈറ്റി ചെയർമാൻ ഡോ.നിസാം റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് നങ്ങേലിമാലിൽ അദ്ധ്യക്ഷത വഹിച്ചു, അസി.കോ൪പ്പറേറ്റ് മാനേജ൪ ഡോ.ബെന്നി പാലാട്ടി ആമുഖപ്രഭാഷണം നടത്തി. അപ്പർ പ്രൈമറി വിഭാഗത്തിൽ കാർഡിനൽ ഹയർ സെക്കൻഡറിലെ ദേവൂട്ടി , അദ്രജ, ഡൈഷ എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിൽ കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ എ. എച്ച്.ആകാശ്, എൻ.ഫർസാന, അമീഷ എം.ഷാ എന്നിവരും ഹൈസ്കൂൾ തലത്തിൽ കലൂർ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ പി.എം.അബ്ദുൾ മുഷറഫ്, ആബേൽ മെൻഡസ്, അമൽ ഇസ്മയിൽ എന്നിവരും ഒന്നാം സ്ഥാനം നേടി.