പെരുമ്പാവൂർ: ഒക്കൽ പോസ്റ്റ് ഓഫീസിന് സമീപം വീട്ടമ്മയുടെ മൂന്നരപ്പവന്റെ മാല മോഷ്ടിച്ചു. പാപ്പിക്കവല കനാൽബണ്ട് റോഡിൽ താമസിക്കുന്ന വീട്ടമ്മ രാവിലെ 9.30ഓടെ താന്നിപ്പുഴയിലെ ബാങ്കിലേക്ക് പോകുമ്പോഴാണ് മോഷണം. പിന്നിലൂടെ ബൈക്കിൽ പിന്തുടർന്നുവന്ന മോഷ്ടാവ് മാല പൊട്ടിച്ച് കടന്നുകളഞ്ഞു. പൊലീസ് കേസെടുത്തു.