പെരുമ്പാവൂർ: പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ പുതിയതായി ആരംഭിക്കുന്ന കെ.എസ്.എഫ്. ഇയുടെ റൂറൽ റീജിയണൽ ഓഫീസിന്റേയും നവീകരിച്ച രണ്ടാംബ്രാഞ്ചിന്റേയും ഉദ്ഘാടനം ചൊവ്വാഴ് രാവിലെ 11.30 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷത വഹിക്കും.