മൂവാറ്റുപുഴ: സന്നദ്ധസേനാ പ്രവർത്തകർക്കായി ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലനക്യാമ്പ് തിങ്കളാഴ്ച രാവിലെ 8 മുതൽ 1വരെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. താലൂക്ക് പരിധിയിലുള്ള എല്ലാ സന്നദ്ധ സേന വോളന്റിയർമാരുംപങ്കെടുക്കണമെന്ന് തഹസിൽദാർ കെ.എൻ. സതീശൻ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷനാണ്.