പള്ളുരുത്തി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസിന്റെ വാർഷികത്തോടനുബന്ധിച്ച് തോപ്പുംപടി ഹാർബർ പാലത്തിൽ സംഘടിപ്പിച്ച വാക്കത്തൺ എം.എൽ.എ കെ.ജെ.മാക്സി ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, മുൻ കേന്ദ്രമന്ത്രി കെ. വി.തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ലാൽ, മുൻ മേയർ സൗമിനി ജെയിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് കൺസിലർന്മാരായ ഷീബാ ഡുറോം, അശ്വതി വത്സൻ, പത്മ കുമാരി, ബെന്നി ഫെർണ്ടാസ്, എം.എം. ഫ്രാൻസിസ്, ദ്രോണാചാര്യ കമാൻഡിംഗ് ഓഫീസർ അർജുൻ, ടീജാ ടെൻസൺ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി, കെ. സി. സാബു, ആശുപത്രി ഡയറക്ടർ ഫാ.സിജു ജോസഫ് പാലിയത്തറ, ഫാ. ആന്റണി തൈവീട്ടിൽ എന്നിവർ സംബന്ധിച്ചു. വാക്കത്തണിൽ പങ്കെടുത്ത പത്ത് പേർക്ക് ഗീയർ സ്പോർട്സ് സൈക്കിൾ നറുക്കെടുപ്പിലൂടെ സമ്മാനിച്ചു.