കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ, എസ്.ഇ.എസ്.ആർ.ഇ.സി, ഐ.ക്യൂ.എ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നോവേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് പഠനവിഷയങ്ങളിലെ നൂതനാശയങ്ങളുടെ പ്രവർത്തനമാതൃകകളുടെ പ്രദർശനവും മത്സരവും നടത്തി.