പെരുമ്പാവൂർ: കൊല്ലം കിളികൊല്ലുരിൽ സൈനികൻ വിഷ്ണുവിനെ പൊലീസ് മർദ്ദിക്കുയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എക്‌സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മറ്റി കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. പ്രസിഡന്റ് അഡ്വ. ജോണി, സെക്രട്ടറി തോമസ്, ട്രഷറർ മോഹൻലാൽ, സലിം, സന്തോഷ്, രവീന്ദ്രൻ എന്നിൽ നേതൃത്വം നൽകി.