പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്ര പരിസരത്ത് ഇന്ന് വാദ്യകലാ ആസ്വാദകസമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചവാദ്യോത്സവം അരങ്ങേറും. കേരളത്തിലെ പ്രമുഖരായ അറുപതിൽപരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന നാലാമത് പഞ്ചവാദ്യം വൈകിട്ട് ആറിന് അരങ്ങേറും.
പെരുമ്പാവൂർ വടർകുറ്റി സമൂഹമഠം ഹാളിൽ നടക്കുന്ന അനുമോദനസദസ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.കലാമണ്ഡലം ശങ്കരവാര്യർ മുഖ്യാതിഥിയായിരിക്കും. മുൻസിപ്പൽ കൗൺസിലർ ടി. ജവഹർ, വരാഹൻ തുടങ്ങിയവർ സംസാരിക്കും. ശ്രേഷ്ഠ കലാജീവിതം നയിക്കുന്ന കലാകാരന്മാർക്ക് സുവർണമുദ്ര സമർപ്പിക്കും. ഈ വർഷത്തെ സുവർണമുദ്രയ്ക്ക് അർഹരായ ഊരമന രാജേന്ദ്രമാരാർ, കൈലിയാട് മണികണ്ഠൻ, ഓടക്കാലി പ്രവീൺ തുടങ്ങിയവരെ ആദരിക്കും