പെരുമ്പാവൂർ: വൈദ്യുതി തൊഴിലാളികളുടെ ദേശീയ സംഘടനയായ എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ മേഖലാതല ഉദ്ഘാടനം എം.എം മണി എം.എൽ.എ നിർവഹിച്ചു.പെരുമ്പാവൂർ ഫൈൻ ആർട്ട്‌സ് ഹാളിൽ നടന്ന യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. 23 ന് പാർലമെന്റിലേക്ക് നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്ന ഇ.വി. ഷിജു, റോയി പോൾ, ടി.കെ.മണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.