പെരുമ്പാവൂർ: ലഹരിവിമുക്തകേരളം കാമ്പയിനിന്റെ ഭാഗമായി പെരുമ്പാവൂർ മാർത്തോമ്മാ കോളേജിൽ സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിജ്ഞയും നടത്തി. സോഷ്യൽ ഫോറസ്ടി റേഞ്ച് ഓഫീൻ ടി.എം. റഷീദ് ക്ലാസ് നയിച്ചു. ഹരീഷ് ഹർഷൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിൽ സീമ പോൾ സംസാരിച്ചു.