പെരുമ്പാവൂർ: ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും ഐ,എം.എയും ജെ.ബി.ഐ.സി.ഡി.ആർ, മാജിക്‌സ് എൻ.ജി.ഒ സംയുക്താഭിമുഖ്യത്തിൽ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമസഭ അഥവാ ഓപ്പൺ ഹൗസിന്റെയും സമയ ബാങ്ക് വയോജന സംരക്ഷണപദ്ധതിയുടെയും ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി. നിർവഹിച്ചു.
വയോജനങ്ങൾക്ക് അവരുടെ അവകാശങ്ങളെപ്പറ്റിയും വയോജന സംരക്ഷണ പദ്ധതികളെക്കുറിച്ചും കൂടുതൽ അറിയാനും പ്രശ്‌നപരിഹാരമെങ്ങനെയെന്നറിയാനും ഇതിലൂടെ കഴിഞ്ഞു. വയോജനങ്ങളുടെ സർഗാത്മകത ഉണർത്തുന്നതിനും മാനസിക ഉല്ലാസത്തിനുമായി വയോജനോത്സവം ചിരിയരങ്ങും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ. കെ.എ. മാത്യു , യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ എം. സന്തോഷ്‌കുമാർ, ഐ.എം.എ സ്റ്റേറ്റ് കൺവീനർ ഡോ പ്രവീൺ ജി. പൈ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ദീപ്തി രാജ്, പ്രോജക്ട് ഓഫീസർ ജോജോ മാത്യു , പ്രോജക്ട് കോ ഓർഡിനേറ്റർ പാർവതി കെ അനിയൻ, ഫാക്കൽറ്റി കോ ഓർഡിനേറ്റർ കെ.എ. ജോണികുട്ടി , അദ്ധ്യാപകരായ നിമിത മാത്യു, എം.എ ദിൽനാസ് , ടീന ജോസ്, എൽദോ സോണി, ശാരി ശങ്കർ, അനിത മേരി എന്നിവർ സംസാരിച്ചു.