udf
പട്ടിമ​റ്റം ഡിവിഷൻ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ കുടുംബസംഗമം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

പട്ടിമ​റ്റം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടിമ​റ്റം ഡിവിഷൻ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കുടുംബസംഗമം നടത്തി. കെ.പി.സി.സി ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജിൻഷാദ് ജിന്നാസ് മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാർത്ഥി ശ്രീജ അശോകൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.പി. ജോയി, എം.പി. രാജൻ, കെ.കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻ കുട്ടി, കെ.വി. എൽദോ, കെ.എം. പരീത്പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, കെ.എം. സലിം, അജിത് പോൾ, പി.ഐ. നിഷാദ്, ട‌ി.എ. റംഷാദ് തുടങ്ങിയവർ സംസാരിച്ചു.