lakshore
ദേശീയ പാദരോഗ ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ നടന്ന സൗജന്യ പാദരോഗ നിർണയ മെഡിക്കൽ കാമ്പ് ചലചിത്ര താരം ഉണ്ണിമായ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ദേശീയ പാദരോഗ ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സൗജന്യ പാദരോഗ നിർണയ മെഡിക്കൽ ക്യാമ്പും ഷാർക്കോട്ട് രോഗത്തിൽ നിന്ന് മുക്തരായവരുടെ സംഗമവും സംഘടിപ്പിച്ചു. നടി ഉണ്ണിമായ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട് ആൻഡ് ആങ്കിൾ സൊസൈറ്റിയും വി.പി.എസ് ലേക്‌ഷോറും ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഇന്ത്യൻ ഫുട് ആൻഡ് ആങ്കിൾ സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ.രാജേഷ് സൈമൺ, ഓർത്തോപീഡിക്‌സ് വിഭാഗം കൺസൾട്ടന്റ് ഡോ.ഡെന്നിസ് പി.ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.