ആലുവ: എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് ആന്റി ഡ്രഗ് ക്ലബിന്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഫെബിത സുലൈമാൻ, കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വിവേക് വാസുദേവൻ എന്നിവർ ക്ളാസെടുത്തു. വെൽഫെയർ ട്രസ്റ്റ് പ്രസിഡൻറ് മുഹമ്മദ് ഷബീർ പദ്ധതി വിശദീകരിച്ചു. ഡോ. റീന സെബാസ്റ്റ്യൻ, ഡോ. ബിജേഷ് പോൾ ഡീൻ എന്നിവർ സംസാരിച്ചു.