കൊച്ചി: നാഷണൽ സർവീസ് സ്‌കീമിലെ 13 യൂണിറ്റുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് ബാങ്കും സംയുക്തമായി തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതി ചെയർമാൻ പി.ആർ.റെനീഷ്, മികച്ച എൻ.എസ്.എസ് കൺവീനർക്കുള്ള സംസ്ഥാനതല ഡയറക്ടേഴ്‌സ് പുരസ്കാരം നേടിയ പി.കെ.പൗലോസ്, ജോസഫ് വർഗീസ്, ഫാ. പൗലോസ് കിടങ്ങൻ, റിയ ഷിജു എന്നിവർ സംസാരിച്ചു.