flood

കൊച്ചി: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന 1000 സന്നദ്ധസേന പ്രവർത്തകർക്കുള്ള എട്ടുദിവസത്തെ ദുരന്ത മുന്നൊരുക്ക പരിശീലനം ജില്ലയിൽ ആരംഭിച്ചു. കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു. ടി.ജെ.വിനോദ് എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, ഡി.എം.ഒ എസ്. ശ്രീദേവി, ഇന്റർ ഏജൻസി ഗ്രൂപ്പ് കൺവീനർ വാസുദേവൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശീലനം നടക്കും.