കൊച്ചി: സ്വകാര്യവാഹനങ്ങളെ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന 15-ാമത് ഗ്ലോബൽ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിലെ അർബൻ ട്രാൻസ്‌പോർട്ട് ഗവേണൻസ് സെമിനാറിലായിരുന്നു ഈ ആവശ്യം.
പൊതുഗതാഗതം കാര്യക്ഷമമാകണമെങ്കിൽ സ്ത്രീസൗഹൃദ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
'ഇന്ത്യൻ മെട്രോ സംവിധാനങ്ങളുടെ പൊതു പ്രശ്‌നങ്ങൾ" എന്ന സെഷനിൽ കേന്ദ്ര ഭവന നഗരകാര്യ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ജയ്ദീപ് അദ്ധ്യക്ഷനായി.
സമ്മേളനം ഇന്ന് സമാപിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രസഹമന്ത്രി കൗശൽ കിഷോർ, ഗതാഗത മന്ത്രി ആന്റണി രാജു, കേന്ദ്ര നഗരകാര്യ സെക്രട്ടറി മനോജ് ജോഷി, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി തുടങ്ങിയവർ പങ്കെടുക്കും.