ആലുവ: ഷോപ്പിംഗ് കോംപ്ളക്സിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പട്ടാപ്പകൽ കത്തിനശിച്ചു. പാലസ് റോഡിൽ ക്രിസ്റ്റൽ സൂപ്പർ മാർക്കറ്റിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്നലെ ഉച്ചയ്ക്ക് കത്തിനശിച്ചത്. ആലുവ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ബൈക്കിന്റെ ഉടമയാരെന്ന് വ്യക്തമായിട്ടില്ല. ബൈക്കിന് തീപിടിക്കുമ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ കാവിമുണ്ട് ധരിച്ച ഒരാൾ മാറുന്ന ദൃശ്യം സി.സി ടിവിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങി.