വൈപ്പിൻ: കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്ററിന്റെ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. സെന്ററിന്റെ 29 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഭാരവാഹികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.

സെന്ററിന്റെ സ്ഥിരം പ്രസിഡന്റ് സിറ്റി പൊലീസ് കമ്മിഷണറാണ്. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: ഡോ.അനിൽ ജോസഫ് ( വൈസ് പ്രസിഡന്റ് ), അഡ്വ. എസ്.എ.എസ്. നവാസ് ( സെക്രട്ടറി), ജോമോൻ കെ. ജോർജ് (ട്രഷറർ), ഗിരീഷ് സോമൻ, ഡോ.ബാബു ജോസഫ്, ഹാരി റാഫേൽ, വി. മനോഹർ പ്രഭു, പരേഷ് കുമാർ ഷാ, രാഹുൽ തോമസ് ജോൺ, സാബു ജോണി (കമ്മിറ്റി അംഗങ്ങൾ).