sujahudheen

അടിമാലി: മാരക ലഹരിവസ്തുക്കളുമായി എറണാകുളം സ്വദേശിയെ അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽവച്ച് കണയന്നൂർ തുരുത്തേപ്പറമ്പിൽ സുജഹുദ്ദീൻ (26) ആണ് പിടിയിലായത്.

491 മില്ലിഗ്രാം എം.ഡി.എം.എ.,​ 4.5 ഗ്രാം ഹാഷിഷ് ഓയിൽ,​ 1.5 ഗ്രാംചരസ്,​ എട്ടുഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. എം.ഡി.എം.എ കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്നാണെന്ന് ഇയാൾ മൊഴിനൽകി. മുമ്പും സമാനകേസുകളിൽപ്പെട്ട് എറണാകുളം കസബ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്.