manjula

തൃക്കാക്കര: കാക്കനാട് ചെമ്പുമുക്കിലെ വീട്ടിൽ നിന്ന് നാലേകാൽ പവനും 9,000 രൂപയും കവർന്നകേസിൽ വീട്ടുജോലിക്കാരി സേലം സ്വദേശി മഞ്ജുള (33)​ പിടിയിലായി. ചെമ്പുമുക്ക് പുളിക്കില്ലം ഈസ്റ്റ് റോഡിൽ നീതു കെ. ജോർജിന്റെ വീട്ടിലിലായിരുന്നു മോഷണം.

ഒന്നാംനിലയിലെ പ്രധാന കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചത്. വീട്ടുകാർ വേലക്കാരിയെ സംശയിച്ചെങ്കിലും വീട്ടിൽത്തന്നെ താമസിച്ചിരുന്ന അവർ സാധാരണപോലെയാണ് പെരുമാറിയിരുന്നത്. തുടർന്ന് തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വർണം ദീപാവലിക്ക് തമിഴ്നാട്ടിൽ പണയംവച്ചതായി പൊലീസ് ചോദ്യംചെയ്യലിൽ വേലക്കാരി സമ്മതിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.