
കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരം. ഒമ്പത്, 10, 11, 12 തിയതികളിലായി നഗരത്തിലെ ആറ് സ്കൂളുകൾ മേളയ്ക്ക് വേദിയാകും. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് രജിസ്ട്രേഷൻ. വിളംബര ഘോഷയാത്ര ഇന്ന് രാവിലെ 11ന് സെന്റ് ആൽബർട്സ് സ്കൂളിൽ മേയർ അഡ്വ. എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
>> ശാസ്ത്രമേള
സെന്റ് ആൽബർട്സ് എച്ച്.എസ്.എസ്
• 9ന് എച്ച്.എസ് വിഭാഗം വർക്കിംഗ് മോഡൽ, സ്റ്രിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രൊജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ്, സയൻസ് മാഗസിൻ, ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ട്, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട്), പ്രൈമറി ടീച്ചിംഗ് എയ്ഡ്, പ്രൈമറി ടീച്ചിംഗ് പ്രൊജക്ട് (1.30ന് പ്രദർശനം).
• 11ന് എച്ച്.എസ്.എസ് വിഭാഗം വർക്കിംഗ് മോഡൽ, സ്റ്രിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രൊജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രൊജക്ട്. 1.30 മുതൽ പ്രദർശനം.
• 12ന് 10ന് എച്ച്.എസ് വിഭാഗം ക്വിസ്. 11.30ന് എച്ച്.എസ്.എസ് വിഭാഗം ക്വിസ്.
>> ഗണിത ശാസ്ത്രമേള
സെന്റ് ആന്റണീസ് എച്ച്.എസ്.എസ്
• 10ന് എച്ച്.എസ് വിഭാഗം നിർമ്മാണ മത്സരങ്ങൾ, പ്രൊജക്ട്, ടീച്ചിംഗ് എയ്ഡ്, മാഗസിൻ. പ്രൈമറി ടീച്ചിംഗ് എയ്ഡ്. 3.30ന് പ്രദർശനം.
• 11ന് 9.30ന് എച്ച്.എസ്.എസ് വിഭാഗം നിർമ്മാണ മത്സരങ്ങൾ, സിംഗിൾ പ്രൊജക്ട് ഗ്രൂപ്പ് പ്രൊജക്ട്, മാഗസിൻ, എച്ച്.എസ്.എസ് ടീച്ചിംഗ് എയ്ഡ്. 3.30ന് പ്രദർശനം.
• 12ന് 10.30ന് എച്ച്.എസ്, എച്ച്.എസ്.എസ് ക്വിസ്.
>> സാമൂഹ്യ ശാസ്ത്രമേള
ദാറുൽ ഉലും എച്ച്.എസ്.എസ്
• 10ന് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം അറ്റ്ലസ് നിർമ്മാണം, പ്രസംഗം, ചരിത്രരചന.
• 11ന് എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം സ്റ്രിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രാദേശിക ചരിത്രരചന, അഭിമുഖം.
• 12ന് എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ടീച്ചിംഗ് എയ്ഡ്, എച്ച്.എസ്, എച്ച്.എസ്.എസ് ക്വിസ്.
>> ഐ.ടി.മേള
ഗവ. ഗേൾസ് എച്ച്.എസ്.എസ്
• 10ന് എച്ച്.എസ് വിഭാഗം ഡിജിറ്റൽ പെയിന്റിംഗ്- രചനയും അവതരണവും പ്രസന്റേഷനും, ടീച്ചിംഗ് എയ്ഡ് പ്രസന്റേഷൻ, ഉച്ചയ്ക്ക് രണ്ടിന് എച്ച്.എസ്.എസ് വിഭാഗം ഡിജിറ്റൽ പെയിന്റിംഗ് .
• 11ന് എച്ച്.എസ് വിഭാഗം വെബ് ഡിസൈനിംഗ് , എച്ച്.എസ്.എസ് രചനയും അവതരണവും പ്രസന്റേഷൻ, എച്ച്.എസ് സ്ക്രാച്ച് പ്രോഗ്രാമിംഗ് , എച്ച്.എസ്, എച്ച്.എസ്.എസ് ക്വിസ് പ്രിലിമിനറി റൗണ്ട് ,11.30ന് എച്ച്.എസ്.എസ് ക്വിസ്, 1.39ന് എച്ച്.എസ് ക്വിസ് ഫൈനൽ, രണ്ടിന് എച്ച്.എസ് വെബ് ഡിസൈനിംഗ് , എച്ച്.എസ്.എസ് സ്ക്രാച്ച് പ്രോഗ്രാമിംഗ് .
• 12ന് എച്ച്.എസ് ആനിമേഷൻ, എച്ച്.എസ് മലയാളം ടൈപ്പിംഗ്, ലേ ഔട്ട്, എച്ച്.എസ്.എസ് വിഭാഗം മലയാളം ടൈപ്പിംഗ് ആൻഡ് ലേ ഔട്ട്, എച്ച്.എസ്.എസ് അനിമേഷൻ.
>> പ്രവൃത്തി പരിചയ മേള
എസ്.എച്ച് തേവര
• 10ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ തത്സമയ മത്സരം
• 11ന് എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെ തത്സമയ നിർമ്മാണ മത്സരങ്ങൾ.
• 12ന് എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെ തത്സമയ മത്സരം.
പൊതുജനങ്ങൾക്ക് പ്രവേശനം
എക്സ്പോയിൽ മാത്രം
എസ്.ആർ.വി എച്ച്.എസ്.എസിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, ജോബ് ഫെയർ എന്നിവയിൽ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം.