കൊച്ചി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യമത്സരങ്ങൾ നടത്തി. ചലച്ചിത്ര താരം സ്നേഹ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗം അഡ്വ.യേശുദാസ് പറപ്പിള്ളി, കോർപ്പറേഷൻ കൗൺസിലർ ദീപ വർമ്മ, ഷാഹുൽ ഹമീദ്, കെ.വി.അനിൽകുമാർ, എൻ.കെ.പ്രദീപ്, സനം പി.തോപ്പിൽ, കെ.എം.സുധ, അരവിന്ദ് അശോക്, ശിശുക്ഷേമസമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, അഡ്വ. ടി.വി.അനിത എന്നിവർ സംസാരിച്ചു.