മരട്: ജനകീയം വയോജന ക്ലബ് കുട്ടനാട്ടിലേക്ക് നാട്ടറിവ് യാത്ര നടത്തി. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസിലാണ് 48 അംഗ സംഘം പുറപ്പെട്ടത്. ആലപ്പുഴയിൽ നിന്ന് പുന്നമട, വേമ്പനാട്ട് കായൽ, മുഹമ്മ, പാതിരാമണൽ, കുമരകം, മാർത്താണ്ഡം, കുപ്പപ്പുറം മേഖലകളിലേക്കു ബോട്ടിലായിരുന്നു ഉല്ലാസയാത്ര.
വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ്, പകൽവീട് സെക്രട്ടറി ടി.എസ്.ലെനിൻ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പ് നിർവഹിച്ചു. കൗൺസിലർ ഉഷ സഹദേവൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ മിനി ഷാജി, ടി.എസ്.ചന്ദ്രകലാധരൻ. കൗൺസിലർ പത്മപ്രിയ വിനോദ് എന്നിവർ സംസാരിച്ചു.