പട്ടിമറ്റം: വലമ്പൂരിൽ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വലമ്പൂർ ജംഗ്ഷനിലുള്ള മേ​റ്റക്കോട്ടിൽ സ്​റ്റോഴ്‌സിന്റെ കണ്ണാടി ചില്ലുകളാണ് എറി​ഞ്ഞ് തകർത്തത്. വലമ്പൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പലതരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. രാത്രി പത്തുമണി കഴിയുമ്പോൾ വാർഡിന്റെ വിവിധ മേഖലകളിൽ ആളുകൾ ക്യാമ്പ് ചെയ്യുകയും മദ്യപാനവും ലഹരി ഉപയോഗവും നടത്തുന്നതായും പരാതിയുണ്ടെങ്കി​ലും വേണ്ട നടപടി​കൾ ഉണ്ടാകുന്നി​ല്ല. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.