ration

കൊച്ചി: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനം വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും രൂപീകരിക്കുന്ന വിജിലൻസ് കമ്മിറ്റിയെ കെ.എസ്.ആർ.ഡി.എ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. എന്നാൽ റേഷൻ വ്യാപാരികൾക്ക് എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് കൃത്യമായ തൂക്കത്തിലോ ഗുണമേന്മയിലോ അളവിലോ സാധനങ്ങൾ ലഭിക്കാറുണ്ടോയെന്ന് പരിശോധിക്കാറില്ല. ഭക്ഷ്യധാന്യങ്ങൾ മാസത്തിന്റെ പകുതി കഴിഞ്ഞാണ് റേഷൻ കടകളിൽ വിതരണത്തിനെത്തിക്കുന്നത്. എൻ.എഫ്.എസ്.എ കേന്ദ്രീകരിച്ച് വ്യാപാരി പ്രതിനിധികളെ കൂടി ഉൾക്കൊള്ളിച്ച് മേഖലയിലെ പോരായ്മകളും പരാതികളും പരിഹരിച്ച് മാത്രമേ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കാൻ പാടുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.