കൊച്ചി: മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ദേശീയപാതാ സമിതിയുടെയും നേതൃത്വത്തിൽ വി.കെ.അബ്ദുൽ ഖാദർ അനുശോചനം സംഘടിപ്പിച്ചു. പ്രൊഫ.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസീസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ, വി.പി.വിൽസൻ, കെ. രജികുമാർ, ഹാഷിം ചേന്നാംമ്പിള്ളി, കെ.വി.വി. സത്യൻ, മുജീബ് റഹ്മാൻ, കുരുവിള മാത്യൂസ്, മേജർ മൂസാക്കുട്ടി, ഏലൂർ ഗോപിനാഥ്, എൻ.കെ.സുരേഷ്, ജോർജ് ചേരാനല്ലൂർ, മൈക്കിൾ കോതാട്, സുരേഷ് മുളവുകാട്, മേരി ഫ്രാൻസീസ് മൂലമ്പിള്ളി, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.