കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റി തെങ്ങോട്ട് നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വോക്കൽ ഫോർ ലോക്കൽ എൻട്രപ്രണേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

വ്യവസായകേന്ദ്രം പത്ത് വർഷമായി തുറന്നു പ്രവർത്തിക്കുന്നില്ല. പ്രാദേശവാസികളായ വനിതകൾ ആവശ്യപ്പെട്ടെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞു അധികൃതർ ഒഴിവാക്കിയെന്ന് ഫോറം ആരോപിച്ചു. ഫോറം ചെയർപേഴ്‌സൺ സി.വി.സജനിയുടെ നേതൃത്വത്തിൽ സംരംഭകരായ നിമ്മി, ധന്യ സുദർശൻ, അനീജ എന്നിവർ വ്യവസായ കേന്ദ്രം സന്ദർശിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബിനെ സന്ദർശിച്ച് കേന്ദ്രം തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് ഇന്ന് നിവേദനം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.