start-up

കൊച്ചി: പ്രമുഖ എഫ്.എം.സി.ജി വിതരണക്കാരായ ഹീൽ എന്റർപ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്‌സ് കെ.ബാബു, പ്രമുഖ എയ്ഞ്ചൽ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവരടക്കം 13 പേരിൽ നിന്നായിരുന്നു നിക്ഷേപം.

എറണാകുളം സ്വദേശി രാഹുൽ മാമ്മന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹീൽ അഞ്ചുവർഷത്തിനകം 500 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നത്. ക്ലീനിംഗ് ഉത്പന്ന നിർമ്മാതാക്കളായ ഒറോക്ലീനക്‌സ്, ലോറ സോപ്പ്‌സ് തുടങ്ങിയ കമ്പനികളെ അടുത്തിടെ ഹീൽ ഏറ്റെടുത്തിരുന്നു.

സോപ്പ്, ഷാംപൂ, ബോഡി ലോഷൻ, ആയുർവേദ ഉത്പന്നങ്ങളാണ് ഹീൽ വിൽക്കുന്നത്. ശ്രീലങ്കയിലെ പ്രശസ്തമായ കുമാരി ഹെയർഓയിൽ അടുത്തവർഷം കേരളവിപണിയിൽ എത്തിക്കാൻ ഹേമാസ് ഫാർമസ്യൂട്ടിക്കൽസുമായി കമ്പനി ധാരണയിലെത്തി. തൈക്കാട്ട് മൂസ് നാൽപാമരാദി പ്രൊഡക്ടുകളും വിപണിയിലെത്തിക്കും.