met
സാംസ്കാരിക കേരളം സന്ദേശവുമായ് പു.ക.സ. അങ്കമാലി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ശിൽപ്പശാല പു.ക.സ ജില്ലാ പ്രസിഡൻ്റ് ഡോ. കെ .ജി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു..

കാലടി: പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയാ കാഞ്ഞൂർ പാറപ്പുറം എസ് .എൻ.ഡി.പി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാല പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ. കെ .ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. 'നവോത്ഥാനത്തിന്റെ വേരുകൾ', 'സമൂഹം, കുടുംബം വലതുപക്ഷവത്കരണം , വിശ്വാസ ചൂഷണങ്ങൾ വെല്ലുവിളികൾ, ദേശീയതയും വർഗീയവത്കരണവും തുടങ്ങിയ വിഷയങ്ങളിൽ ഡോ. കെ. ജി. പൗലോസ്, ഡോ. കെ . എം. ഷീബ, ഡോ. വി. പി. മാർക്കോസ്, ഡോ. ധർമരാജ് അടാട്ട് എന്നിവർ ക്ലാസ് എടുത്തു . സമാപന സമ്മേളനം പു. ക. സ ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡെന്റൽ കൗൺസിൽ പ്രസിഡന്റും സർവവിജ്ഞാനകോശം ഭരണ സമിതിയംഗമായും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയംഗം ഡോ. സന്തോഷ് തോമസിനെ അനുമോദിച്ചു. പത്ത് യൂണിറ്റിൽ നിന്നുള്ള പ്രതിനിധികളാണ് ശില്പശാലയിൽ സംബന്ധിച്ചത്.

മേഖലാ പ്രസിഡന്റ് അഡ്വ. കെ. വി. വിപിൻ, സെക്രട്ടറി ഷാജി യോഹന്നാൻ, സി. കെ. സലിംകുമാർ, ടി . ഐ. ശശി ,കെ. പി. റെജീഷ് സംഘാടക സമിതി ചെയർമാൻ കെ. പി. ബിനോയ്, കെ .ആർ .കുമാരൻ, പി . തമ്പാൻ, എ. എ .സന്തോഷ്, എം .ജി. രാജഗോപാൽ, ഡോ.എ .കെ .പ്രമീള,ജനത പ്രദീപ്, ടി. പി .വേലായുധൻ, പി. വി. രമേശൻ എന്നിവർ സംസാരിച്ചു..