
കോലഞ്ചേരി: 'ആഗോളതാപനത്തെ അതിജീവിക്കാൻ പച്ചപ്പിലേക്ക് മടങ്ങുക" എന്ന സന്ദേശവുമായി 21 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച റെഡ്ക്രോസ് സംഘം കോലഞ്ചേരിയിൽ തിരിച്ചെത്തി. കഴിഞ്ഞ 11നാണ് കോലഞ്ചേരി റെഡ്ക്രോസ് യൂണിറ്റ് ചെയർമാൻ രഞ്ജിത് പോൾ, ബിനോയ് ടി.ബേബി, ഉല്ലാസ് ജോയ്, ജോബി ജോർജ് എന്നിവർ യാത്ര ആരംഭിച്ചത്.
കോലഞ്ചേരി വൈസ് മെൻസ് പ്രസിഡന്റ് എം.എം. ബാബു, റെഡ്ക്രോസ് അംഗങ്ങളായ ജെയിംസ് പാറക്കാട്ടിൽ, പോൾസൺ പോൾ, കെ.പി. ബിനു, ബിന്ദു രഞ്ജിത്ത്, സിനി സുജിത്, അഞ്ചു ബിനോയ്, ഷിബി ബേബി, സൗമ്യ ബിനു, ഡോ. പിങ്കി ജയ്മി, ആൻസി ജിബി, സിജി ജോർജ്, ഷാന്റി ഷിബു, ഷിബി ജേക്കബ്, ഹെയ്‌സൽ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.