കോലഞ്ചേരി: പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി ടീച്ചേഴ്‌സ് ക്ലബ്ബ് വികസിപ്പിച്ച 'മഴവില്ല്" പഠന പരിപോഷണപരിപാടിക്ക് തുടക്കം. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. കടയിരുപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് വി. ജ്യോതി മൊഡ്യൂളുകൾ പ്രകാശനം ചെയ്തു.

എം.പി. പൗലോസ് അദ്ധ്യക്ഷനായി. ടീച്ചേഴ്‌സ് ക്ലബ്ബ് അക്കാഡമിക് കോ-ഓർഡിനേ​റ്റർ കെ.എം. നൗഫൽ, കെ.വി.എൽദോ, ഡോ.കെ.ആർ.സരിത, ടി.ശിവപ്രസാദ് , ടി.എം.മഞ്ജു, എസ്. ആഷമോൾ, മെറിൻ റിൻമാർക്ക്, എം.ജെ. മാളവിക, ടി.ടി.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.