കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിലെ ജനസഭ അദാലത്ത് 26ന് നടക്കും. ഐക്കരനാട് പഞ്ചായത്തിലെ രണ്ടാമത്തെ ജനസഭ കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പൊതുമരാമത്ത്, പഞ്ചായത്ത്, ജലവിഭവവകുപ്പ്, ദേശീയപാത അതോറിറ്റി, വിദ്യാഭ്യാസം, വൈദ്യുതി, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, ആരോഗ്യം, പെരിയാർവാലി, ജലസേചനം, ലൈഫ് മിഷൻ, മലിനീകരണം, പട്ടികജാതി, കൃഷി, വ്യവസായം തുടങ്ങിയ വകുപ്പുകളും കേരള ലീഗൽ സർവീസ് അതോറിറ്റിയും വനിതാ കമ്മിഷനും പങ്കാളികളാകും.
ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമാണ് അഡ്വ.പി.വി ശ്രീനിജിൻ എം.എൽ.എ പഞ്ചായത്തുതല അദാലത്തുകൾ സംഘടിപ്പിക്കുന്നത്.