
കിഴക്കമ്പലം: പട്ടിമറ്റം മാർകൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി, വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂളുകൾ സംയുക്തമായി നടത്തുന്ന സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സഹവാസ യൂണിറ്റ് ക്യാമ്പ് മാർകൂറിലോസ് സ്കൂൾ ആക്ടിംഗ് മാനേജർ ഫാ. ഏലിയാസ് കെ. ഈരാളിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി പോൾ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിനു കുര്യൻ, സെന്റ് ജോർജസ് സ്‌കൂൾ മാനേജർ എം.വി. പീറ്റർ, പ്രിൻസിപ്പൽ ഗ്ലെന്നിസ് രാജൻ, പി.ടി.എ പ്രസിഡന്റ് കെ.എം. രാജു, ഗൈഡ്‌സ് ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ സിസ്റ്റർ ജൂഡിത്, ഹെഡ്മിസ്ട്രസ് രേഖ മേരി പോൾ തുടങ്ങിയവർ സംസാരിച്ചു.