ഫോർട്ടുകൊച്ചി: പത്ത് കലാകാരന്മാരുടെ ചിത്രപ്രദർശനം മട്ടാഞ്ചേരി ജ്യൂ ടൗണിലെ നിർവാണ ആർട്ട് ഗാലറിയിൽ ചിത്രകാരൻ വി.എസ്. മധു ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണകുമാർ, ശ്രീകാന്ത് നെട്ടൂർ, അവിനാശ് മാത്യു, ഷൈലജ ഹനീഫ, ബിനു കൊട്ടാരക്കര എന്നിവർ സംസാരിച്ചു. ശ്രീകാന്ത് നെട്ടൂർ കോഓർഡിനേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ ടി.രഘുനാഥ് വെൺമണി, ബീനു സോണി, ലതാ മേനോൻ , സജുപ്രഭാകർ കരുനാഗപ്പള്ളി, മഞ്ജു വിശ്വഭാരതി, പൗലോമി ഗംഗോപാധ്യായ്, അഭിലാഷ് ചിത്രമൂല, മിത്രേയി എസ്. ഇട്ടേത്ത്, ടി.എം. അശ്വനി എന്നീ ചിത്രകാരൻമാർ പങ്കെടുക്കുന്നു. ഓയിൽ കളറും അക്രിലിക്കും ഉപയോഗിച്ച് ക്യാൻവാസിലും, ജലച്ചായം ഉപയോഗിച്ച് പേപ്പറിലുമൊക്കെയാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. സ്ത്രീ മുഖങ്ങൾ, കുട്ടികൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യരിലെ നൈമിഷിക മാറ്റങ്ങൾ , സാധാരണക്കാരുടെ ജീവിതം, കർഷകർ, കുട്ടിക്കാല കാഴ്ചകൾ, ജലാശയദൃശ്യങ്ങൾ എന്നിവ ചിത്രീകരണ വിഷയമായിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശന സമയം. പ്രദർശനം 11ന് സമാപിക്കും.