raihan

മൂവാറ്റുപുഴ: കൃഷിയിലെ വ്യത്യസ്‌തവഴികളിലൂടെ സഞ്ചരിച്ച് ശ്രദ്ധേയനാവുകയാണ് മൂവാറ്റുപുഴ പേട്ട ചേനാട്ട് റൈഹാൻ. ഏറെക്കാലം ഓട്ടോ കൺസൾട്ടന്റായി പ്രവർത്തിച്ച റൈഹാൻ ഇപ്പോൾ മുഴുവൻ സമയകർഷകനാണ്.

റൈഹാന്റെ കൃഷിത്തോട്ടത്തിൽ നിലക്കടല, മധുരക്കിഴങ്ങ്, ഉള്ളി, കരിമ്പ്, ചെറുകിഴങ്ങ്, കൂർക്ക, തുടങ്ങിയവയാണ് ഏറെ. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു നിലക്കടലക്കൃഷിയെങ്കിലും മികച്ച വിളവുണ്ടായി. കഴിഞ്ഞ ചിങ്ങം ഒന്നിന് മൂവാറ്റുപുഴ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച യുവകർഷക അവാർഡ് നൽകി റൈഹാനെ ആദരിച്ചിരുന്നു. റൈഹാൻ മാറാടിയിലും പേട്ടയിലുമുള്ള വീട്ടിലുമായി ചെടികളുടെയും ഫല വൃക്ഷങ്ങളുടെയും നഴ്സറിയും നടത്തുന്നുണ്ട്. അഞ്ച് വർഷമായി നോർത്ത് മാറാടി ഗവ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, പേട്ട മുഹിയുദ്ധീൻ ജുമുഅ മസ്ജിദ് കമ്മിറ്റി അംഗം, നഗരസഭ 16-ാം വാർഡ് വികസന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.