law-college
ഗവ. ലോ കോളേജിലെ കാർബൺ ന്യൂട്രൽ മാഗസിൻ ബോണ ഫൈഡ് നടനും സംവിധായകനുമായ രൺജി പണിക്കർ പ്രകാശനം ചെയ്യുന്നു

കളമശേരി: ഗവ.ലാ കോളേജ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ മാഗസിൻ 'ബോണഫൈഡ്' നടനും സംവിധായകനുമായ രൺജി പണിക്കർ പ്രകാശനം ചെയ്തു. പ്രസിദ്ധീകരണത്തിന് മുമ്പ് 63 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. നാൽപ്പത് വർഷത്തിനുള്ളിൽ കാമ്പസിൽ നിന്ന് കാർബൺ പ്രസരണം പൂർണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് മാഗസിൻ ചീഫ് എഡിറ്റർ ആദിത്യ എസ്.സഹദേവൻ പറഞ്ഞു. മാഗസിൻ കമ്മിറ്റിയിൽ 11 സ്ത്രീകളും 11 പുരുഷൻമാരുമാണുള്ളത്. ഹൈബി ഈഡൻ എം.പി ചടങ്ങിൽ മുഖ്യാതിഥിയായി. കുമാരി സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു.