കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്നു വരുന്ന കോലഞ്ചേരി ഉപജില്ല കായികമേള ഇന്ന് സമാപിക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ ടി. ശ്രീകല അദ്ധ്യക്ഷയാകും.