പറവൂർ: മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ കൂനമ്മാവ് ചാവറദർശൻ പബ്ലിക് സ്കൂളിൽ റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാകളക്ടർ രേണുരാജ് ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മി​ഷണർ ഷാജി മാധവൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ ക്ലാസ് എടുത്തു. പറവൂർ മേഖലയിലെ മുതിർന്ന ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ എം.എസ്. രാജുവിനെ പറവൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സലിം വിജയകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജെ. അനീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൂനമ്മാവ് ചാവറ ദർശൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചേലഞ്ചിക്കൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ഇ. റെൻഷിദ് എന്നിവർ സംസാരിച്ചു.