 
കാലടി: റിട്ട. പോസ്റ്റ്മാൻ സി. വി. രാജുവിനെ തിരുവൈരാണിക്കുളം അരങ്ങ് കലാസമിതി അനുമോദിച്ചു വെണ്മണി വിഷ്ണു സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച അനുമോദന യോഗം അരങ്ങ് കലാസമിതി പ്രസിഡൻ്റ് പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 42 വർഷമായി പോസ്റ്റുമാനായി ജോലി ചെയ്ത് വിരമിച്ച സി.വി.രാജു നാട്ടുകാർക്ക് ഏറെ പ്രയങ്കരനായിരുന്നുവെന്ന് പ്രസിഡൻ്റ് പി. മനോഹരൻ പറഞ്ഞു. പി.ടി.സജീവൻ, ടി. ആർ. മോഹൻദാസ്, പി.എസ്.മനോജ്, ടി. ഒ. ജോൺസൺ, കെ. കെ.രാജു, പി. ബി. വിനോദ് എന്നിവർ സംസാരിച്ചു.