mulavoor
കർഷകസംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടേയും ഐശ്വര്യ സ്വയം സഹായ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മുളവൂർ കൊള്ളിക്കാട് പാടശേഖരത്തിലെ ഞാറ് നടീൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കർഷകസംഘം മുളവൂർ വില്ലേജ് കമ്മിറ്റിയുടെയും ഐശ്വര്യ സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മുളവൂർ കൊള്ളിക്കാട് പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കമായി. കൃഷിക്ക് പാകപ്പെടുത്തിയ പാടശേഖരത്തിലെ ഞാറ് നടീൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

ഏരിയ ജോ. സെക്രട്ടറി വി.എസ്.മുരളി അദ്ധ്യക്ഷത വഹിച്ചു. ഐശ്വര്യ സ്വയം സഹായ സംഘം സെക്രട്ടറി രാജീവ് , ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ ഇ.എം. ഷാജി ,ബെസി​ എൽദോസ് , ജലാലുദ്ദീൻ ,കർഷകസംഘം വില്ലേജ് പ്രസിഡന്റ് പി.ജി. പ്രദീപ് കുമാർ ,സെക്രട്ടറി സി. എച്ച് .നാസർ, യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് എന്നിവർ സംസാരിച്ചു .