തോപ്പുംപടി: ഔവർ ലേഡീസ് സ്കൂളിനു സമീപത്തു നിന്ന് സ്കൂട്ടർ കവർന്ന കേസിൽ സാന്തോം കോളനിയിൽ താമസിക്കുന്ന യാസർ അറാഫത്തിനെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുണ്ടംവേലി സ്വദേശിനിയുടെ കെ.എൽ.43 എഫ്. 4487 യമഹേ റേ സ്കൂട്ടർ കളവ് പോയത്. എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് സ്കൂട്ടർ കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.