varghese
വർഗീസ്

അങ്കമാലി:കേരള അക്വാട്ടിക് അസോസിയേഷൻ കോട്ടയത്ത് സംഘടിപ്പിച്ച 11-ാമത് സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂക്കന്നൂർ എടലക്കാട് സ്വദേശി പി. എ. വർഗീസ് അഞ്ച് മെഡലുകൾ കരസ്ഥമാക്കി. 100 മീറ്റർ ഫ്രീ സ്റ്റൈലിലും 100 മീറ്റർ ബട്ടർ ഫ്ളൈയിലും സ്വർണ മെഡലും 50 മീറ്റർ ബട്ടർ ഫ്ളൈയി​ൽ വെള്ളി മെഡലും നേടിയ വർഗീസ് 500 മീറ്റർ റിലേ ഇനങ്ങളിലും വെള്ളി മെഡൽ കരസ്ഥമാക്കി. കാക്കനാട് അസീസി വിദ്യാനികേതൻ സ്‌കൂളിലെ നീന്തൽ പരിശീലകനായിരുന്നു.