അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരികവേദി മലയാള ഭാഷവാരാഘോഷം സംഘടിപ്പിച്ചു. റിട്ട.ഹെഡ്മാസ്റ്റർ വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജോംജി ജോസ് അദ്ധ്യക്ഷത വഹിച്ചു. കവിയും കോഴിക്കോട് സർവകലാശാല ബി.എഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. സൂരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തി.

സംസ്‌കാരികവേദി പ്രസിഡന്റ് ടി.എം. വർഗീസ്, വൈസ് പ്രസിഡന്റ് പി.എൽ. ഡേവിസ്, സെക്രട്ടറി പി.ഡി. ജോർജ്ജ്, കെ,.ജെ. സെബാസ്റ്റ്യൻ, എം.പി. സഹദേവൻ, കെ.ടി. വർഗീസ്, പി.സി. പത്രോസ്, പി.സി. തോമസ്, എ.എസ്. സുബ്രഹ്മണ്യൻ എന്നിവർ സംസാരി​ച്ചു.