മൂവാറ്റുപുഴ: സി.പി. എം മൂവാറ്റുപുഴ ഏരിയ നവമാദ്ധ്യമ ശില്പശാല സി.പി. എം ജില്ല കമ്മിറ്റിഅംഗം അഡ്വ. കെ. എസ് .അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ സി.പി. എം ഏരിയ കമ്മിറ്റിയംഗം സജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സി.പി. എം ഏരിയ സെക്രട്ടറി കെ. പി .രാമചന്ദ്രൻ ,നവമാധ്യമ ജില്ല ചുമതലക്കാരായ നിഷ കെ .ജയൻ, അബിൻസ്, നവമാദ്ധ്യമ ഏരിയ കമ്മിറ്റിയംഗങ്ങളായ റ്റി. കെ. മാഹിൻഷാ ,സി .ആർ .ജനാർദ്ദനൻ മാഷ്,പി .എ .ഹാരീസ് എന്നിവർ സംസാരിച്ചു. നവമാദ്ധ്യമ ഏരിയ ഭാരവാഹികളായി സജി ജോർജ് (കൺവീനർ), കെ .എൻ .ജയപ്രകാശ്, ടി .കെ. മാഹിൻഷാ, ജുമേഷ് വർഗീസ് (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.