 
കൊച്ചി: സംസ്ഥാനത്തെ കൃഷിഭവനുകളിൽ പച്ചക്കറിവിത്തും നടീൽ വസ്തുക്കളും എത്തിക്കുന്നതിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപിച്ച് ഭാരതിയ ജനത കർഷകമോർച്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫീസുകൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്താൻ കൊച്ചിയിൽ ചേർന്ന കർഷകമോർച്ച യോഗം തീരുമാനിച്ചു. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന യോഗം സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എ.ആർ.അജിഘോഷ്, കെ.ടി.വിപിൻ എന്നിവർ സംസാരിച്ചു.